മുതുകുർശ്ശി : മുതുകുർശ്ശി യിലെ പ്രധാന ട്യൂഷൻ സെന്റർ ആയ സ്റ്റഡി പോയിന്റിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.എൽ കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള സെന്ററിലെ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയിൽ മുതുകുർശ്ശി മീനൂസ് ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ മീന പ്രഭ (ബി എച്ച് എം എസ്) വിദ്യാർത്ഥികളിൽ പരീക്ഷ എന്ന ഭയത്തെ എങ്ങനെ ഇല്ലാതെയാക്കാം എന്നതിനെക്കുറിച്ചും വേനലിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അസുഖങ്ങളെയും എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചും ക്ലാസുകൾ നൽകി.ഡോക്ടർ മീന പ്രഭ നയിച്ച ക്ലാസ്സിൽ പരാജയഭയം,അപര്യാപ്തമായ തയ്യാറെടുപ്പ്,പൂർണതാവാദം,മുൻകാല നെഗറ്റീവ് അനുഭവങ്ങൾ,ബാഹ്യ സമ്മർദ്ദം എന്നിങ്ങനെയുള്ളവയെ എങ്ങിനെ മറികടന്ന് പോകാം എന്നത് വിദ്യാർത്ഥികളുടെ അറിവിൽ എത്തി.
സെന്ററിലെ വിദ്യാർത്ഥികളുടെ പ്രിയ സുഹൃത്തായി മാറിയ ഡോക്ടർ വേനൽ കാലഘട്ടത്തിൽ നേരിടുന്ന ചൂടിനെയും രോഗത്തെയും രോഗലക്ഷണങ്ങളെയും പറ്റി സംസാരിക്കുകയും വേനലിൽ പഴവര്‍ഗങ്ങള്‍ കഴിക്കുക,വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക,തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.കഞ്ഞിവെള്ളം കുടിക്കുക,ഇറച്ചി, മീന്‍,എണ്ണയില്‍ വറുത്തത് തുടങ്ങിയവ കുറയ്ക്കുക. എന്നിങ്ങനെയും വിവിധതരം രോഗങ്ങൾ വരാതിരിക്കുവാൻ തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക,ചുറ്റുപാടും ശരീരവും വൃത്തിയാക്കുക,പാത്രങ്ങള്‍ കഴുകുന്നതിന് ചൂടുവെള്ളമുപയോഗിക്കുന്നത് ശീലമാക്കണം,ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക,ദിവസേന രണ്ടുനേരം കുളിക്കുക,രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക,രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍,പത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക,പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ രക്ഷിതാക്കളെ അറിയിച്ച് ചികിത്സ നേടണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ഡോക്ടർ കുരുന്നുകൾക്ക് നൽകി. പരിപാടിയിൽ വിദ്യാർത്ഥികളും ഡോക്ടറും തമ്മിൽ സംവാദം ശ്രദ്ധേയമായി. വിദ്യാർത്ഥികളെ അടുത്തറിഞ്ഞ് അവരുടെ പ്രധാന പ്രയാസങ്ങൾ മനസ്സിലാക്കുകയും കുട്ടികളുടെ ആരോഗ്യം മികച്ച രീതിയിൽ എത്തിക്കുന്നതിനുമായി ബോധവൽക്കരണ ക്ലാസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചത് വളരെയധികം ഗുണകരമായി എന്നും തുടർന്നും പഠനത്തിനോടൊപ്പം വിവിധതരം പരിപാടികളുമായി മുന്നോട്ടുപോകാനാണ് സ്ഥാപനത്തിന്റെ തീരുമാനം എന്ന് അറിയിക്കുകയും കുട്ടികളിൽ ഇത്തരം ഒരു മികച്ച ക്ലാസ് നൽകിയ ഡോക്ടർ മീന പ്രഭ (ബി എച്ച് എം എസ്)ക്ക് നന്ദിയും അറിയിച്ചു സ്ഥാപനത്തിലെ അധ്യാപകരായ ജ്യോതി ലക്ഷ്മി,ആർദ്ര എം എന്നിവർ.
Post a Comment