തച്ചമ്പാറ:നാട് ലഹരിയെന്ന മഹാ വിപത്തിൻ്റെ മുമ്പിൽ പകച്ചു നിൽക്കുന്ന സാഹചര്യത്തിൽ തച്ചമ്പാറ നിരോധിത ലഹരി വിരുദ്ധ കൂട്ടായ്മ ബോധവൽക്കരണവും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു.നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പനക്കാരെയും അത് ഉപയോഗിക്കുന്നവരെയും കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക എന്ന ഉദ്ദേശത്തോട് കൂടി പ്രദേശത്തെ ആളുകൾ ചേർന്ന് ഉണ്ടാക്കിയ കൂട്ടായ്‌മയാണ് തച്ചമ്പാറ'നിരോധിത ലഹരി വിരുദ്ധ കുട്ടായ്മ. തച്ചമ്പാറ ഗ്രാമപഞ്ചായത്തും തച്ചമ്പാറ ജനകീയ സമിതിയും സംയുക്തമായി ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ച റാലി തച്ചമ്പാറ താഴെ വാരിയങ്ങാട്ടിൽ ബിൽഡിങ്ങിൽ വെച്ചു സംഗമിച്ചു.പരിപാടി കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷത വഹിച്ചു. ഡോക്ടർ കെ എ കമ്മാപ്പ മുഖ്യ അതിഥിയായി.പരിപാടിയിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയ പ്രവർത്തകർ, വിവിധ സംഘടനകൾ,സ്കൂൾ അധ്യാപകർ, കുടുംബശ്രീ,അംഗനവാടി,തൊഴിലുറപ്പ് അംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ,വാർഡ് മെമ്പർമാർ, മഹല്ല് കമ്മിറ്റി അംഗങ്ങൾ,അമ്പല കമ്മിറ്റി അംഗങ്ങൾ,വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ എം,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻകുട്ടി, കെ കെ രാജൻ മാസ്റ്റർ, കെ ഹരിദാസൻ മാസ്റ്റർ, റിയാസ് തച്ചമ്പാറ, കുഞ്ഞുമുഹമ്മദ്, സന്തോഷ് പാലക്കയം, ഫാദർ.നിലേഷ് തുരുത്തുവേലിൽ, രാജഗോപാൽ,ഹംസ മാസ്റ്റർ, റഹീം ഫൈസി,ഹമീദ് ഹാജി മുരണ്ടിയിൽ, നാസർ അത്താപ്പ,സക്കീർ ഹുസൈൻ, പ്രസാദ് മാസ്റ്റർ, എ ബി കബീർ, നാസർ തേക്കത്ത്, മുഹമ്മദ് കുട്ടി, രതീഷ് വിസ്മയ എന്നിവർ ആശംസകളേകി സംസാരിച്ചു.തച്ചമ്പാറ നിരോധിത ലഹരി വിരുദ്ധ കൂട്ടായ്‌മ കൺവീനർ സഫീര്‍ പി എം സ്വാഗതവും അഷ്കർ സി പി നന്ദി പറഞ്ഞു.പരിപാടിയിൽ ഇഫ്‌താർ മീറ്റും നടന്നു.
Post a Comment