തച്ചമ്പാറ : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തച്ചമ്പാറ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ധർമ്മസമര സംഗമം ഏപ്രിൽ 16, 17 തിയ്യതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മെയ് 11ന് പെരിന്തൽമണ്ണ വച്ച് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിന്റെ പ്രചാരണ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്. പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അസാന്മാർഗിക പ്രവണതകൾ, അക്രമ രാഷ്ട്രീയം, മൊബൈൽ അഡിക്ഷൻ, വർദ്ധിച്ച തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾ, അക്രമ മനോഭാവം, ആത്മഹത്യാ പ്രവണത, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ മേഖലകളെ സമഗ്രമായി ചർച്ച ചെയ്യുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി തലമുറയെ സൃഷ്ടിച്ചെടുക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. രണ്ട് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ധർമസമര സംഗമത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 16ന് ബുധനാഴ്ച രാവിലെ 9.30ന് ചിറക്കൽപ്പടി സെൻ്ററിൽ വെച്ച് നടക്കും. ഏപ്രിൽ 17ന് വ്യാഴാഴ്ച വൈകുന്നേരം 5.30ന് തച്ചമ്പാറയിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വിസ്ഡം സ്റ്റുഡൻ്റ് സ് പാലക്കാട് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, റാഇഫ് എടക്കനാട് എന്നിവർ പ്രഭാഷണം നടത്തും.
വിസ്ഡം സ്റ്റുഡന്റ്സ് ധർമ്മസമര സംഗമം ഏപ്രിൽ 16, 17 തിയ്യതികളിൽ
The present
0
Post a Comment