ദയാശ്രയ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശനവും യാത്രയയപ്പും

 

കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി ഗവൺമന്റ് ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ അട്ടപ്പാടി,മുക്കാലിയിലെ അധികാരിപ്പടിയിലുള്ള ദയാശ്രയ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു.  

ഭിന്നശേഷി കുട്ടികൾക്കായുള്ള അജീവനാന്തപുനരധിവാസ കേന്ദ്രമാണ് ദയാശ്രയ.കഴിഞ്ഞ നിരവധി വർഷങ്ങളായി എൻ എസ് എസ് സഹയാത്രികനായ,ഇപ്പോൾ തിരുവനന്തപുരത്തേക്ക്‌ സ്ഥലം മാറ്റം ലഭിച്ച, ത്രിക്കള്ളൂർ ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായ റിജോദാസ് മാഷിനുള്ള യാത്രയയപ്പു സമ്മാനമായിരുന്നു ദയാശ്രയ സന്ദർശനം.എൻ എസ് എസ് വൊളന്റിയേർസ് അന്തേവാസികൾക്കാവശ്യമായ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു. പൊറ്റശ്ശേരി സ്കൂളിലെ പാചകത്തൊഴിലാളികളായ സരോജിനിയും വസന്തകുമാരിയും സ്വന്തം ചെലവിൽ ദക്ഷണം തയ്യാറാക്കി സെന്ററിലെ കുട്ടികൾക്ക് നൽകി. സ്കൂളിലെ താൽക്കാലിക ജീവനക്കാരായ അഞ്ചു, ശാന്ത, പൊറ്റശ്ശേരി സ്കൂളിന്റെ അയൽ വാസിയായ അമ്മുവേട്ടത്തി എന്നിവർ ഒപ്പം ചേർന്നു എൻ എസ് എസ് . വോളന്റിയേർസ് ദയാശ്രേയയിലെ കുട്ടികൾ ക്കൊപ്പം പാട്ടു പാടിയും കളികളിലേർപ്പെട്ടും ആഘോഷം ആക്കി.2024 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മൈക്കിൾ ജോസഫും പൊറ്റശ്ശേരി സ്കൂൾ പി.ടി.എ. മുൻ പ്രസിഡന്റ് കെ.ബാലകൃഷ്ണനും ചേർന്ന് റിജോദാസ് മാഷിന് പൊന്നാട നൽകിയും ഉപഹാരം നൽകിയും ആദരിച്ചു. പ്രോഗ്രാം ഓഫീസർ സനൽകുമാർ.എസ്, പി.റ്റി.എ  എക്സിക്യൂട്ടീവ് അംഗം അബ്ദുൾ നാസർ, അധ്യാപകനായ ജിഷ്ണു വർധൻ,എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post