പീഡനകേസിലെ പ്രതിയെ മൂന്ന് വർഷത്തിനു ശേഷം റിയാദിൽ നിന്നും മണ്ണാർക്കാട് പോലീസ് അറസ്റ്റു ചെയ്തു

 

മണ്ണാർക്കാട്:2022 ല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിയാദില്‍ നിന്നും അറസ്റ്റു ചെയ്തു.തെങ്കര വെള്ളാരംകുന്ന് മാളികയില്‍ വീട്ടില്‍ അബ്ദുള്‍ അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് ഇൻ്റർപോളിൻ്റെ സഹായത്തോടെ റിയാദില്‍ നിന്ന് അറസ്റ്റു ചെയ്തത്. ചെറിയമ്മയുടെ ഇഷ്ടക്കാരനായ അബ്ദുള്‍ അസീസ് കുട്ടിയുടെ ചെറിയമ്മയുടെ ഒത്താശയോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ അതിജീവിതയുടെ ചെറിയമ്മയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനു ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Post a Comment

Previous Post Next Post