മണ്ണാർക്കാട്:വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തച്ചമ്പാറ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 16, 17 തിയ്യതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ധർമ്മസമര സംഗമങ്ങൾക്ക് ചിറക്കൽപ്പടിയിൽ വെച്ച് തുടക്കം കുറിച്ചു.മെയ് 11ന് പെരിന്തൽമണ്ണ വച്ച് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച സംഗമം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ സി.ടി.അലി ഉദ്ഘാടനം ചെയ്തു. സി.പി.എം കാഞ്ഞിരപ്പുഴ എൽ.സി സെക്രട്ടറി നിസാർ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സി.പി.അശ്കറലി സലഫി മുഖ്യ പ്രഭാഷണം നടത്തി. മുബാറക് ബിൻ മുസ്തഫ, സുഹൈൽ, എൻ.അബൂബക്കർ മാസ്റ്റർ, സി.എ.റഹീം, എൻ.മുഹമ്മദ്, സലീം.ഇ.കെ, ഷാജഹാൻ തച്ചമ്പാറ, അമീർ, സക്കീറലി, അബീദ്, അഫ്രീദ്, അമാൻ ഷാസ് എന്നിവർ നേതൃത്വം നൽകി.പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുകയും, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി തലമുറയെ സൃഷ്ടിച്ചെടുക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.ധർമസമര സംഗമങ്ങളുടെ സമാപനം ഏപ്രിൽ 17ന് വ്യാഴാഴ്ച വൈകുന്നേരം 5.30ന് തച്ചമ്പാറയിൽ വെച്ച് സംഘടിപ്പിക്കും.തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു മാസ്റ്റർ,വിസ്ഡം സ്റ്റുഡൻ്റ് സ് പാലക്കാട് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി,റാഇഫ് എടക്കനാട്, കെ.അർശദ് സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും.
വിസ്ഡം സ്റ്റുഡന്റ്സ് ധർമ്മസമര സംഗമത്തിന് ചിറക്കൽപ്പടിയിൽ തുടക്കം
The present
0
Post a Comment