വിദ്യാർത്ഥികളിലെ അക്രമ മനോഭാവം-സമഗ്രമായ പഠനത്തിന് വിധേയമാക്കണം : വിസ്‌ഡം സ്റ്റുഡന്റ്സ് ധർമസമര സംഗമം

തച്ചമ്പാറ:സ്കൂൾ-ക്യാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ മനോഭാവത്തിന്റെ കാരണങ്ങളെ വിദഗ്ധസമിതിയുണ്ടാക്കി പഠനവിധേയമാക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് തച്ചമ്പാറ മണ്ഡലം സമിതി സംഘടിപ്പിച്ച ധർമ്മസമര സംഗമം അഭിപ്രായപ്പെട്ടു.മെയ് 11ന് പെരിന്തൽമണ്ണ വെച്ച് വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.ലഹരി ഉപയോഗവും സോഷ്യൽ മീഡിയ റീലുകളും സെൻസർ ചെയ്യാത്ത സിനിമകളും ഗെയിം അഡിക്ഷനുമെല്ലാം കുട്ടികളിൽ അക്രമവാസന വളർത്തുന്നതിൽ മുഖ്യപങ്കുകൾ വഹിക്കുന്നുണ്ട്. കുട്ടികളുടെ വേനലവധിക്കാലത്തെ ക്രിയാത്മകമാക്കാൻ രക്ഷിതാക്കളും അധ്യാപകരും സ്കൂൾ അധികൃതരും ഒന്നിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും സംഗമം കൂട്ടിച്ചേർത്തു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് കെ. അർശദ് സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, റാഇഫ് എടക്കനാട് എന്നിവർ പ്രഭാഷണം നടത്തി. 
രാവിലെ കല്ലടിക്കോട് നടന്ന ധർമ്മസമര സംഗമത്തിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം എസ് നാസർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ, യൂത്ത് കോൺഗ്രസ് കോങ്ങാട് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നവാസ്, കെ.അർശദ് സ്വലാഹി, സി.പി അശ്കറലി, മുബാറക് എന്നിവർ പ്രസംഗിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് ഭാരവാഹികളായ അബീദ്, അഫ്രീദ്, അമാൻ ഷാസ്, അൻസഫ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post