മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക അവാർഡിന് കൃതികൾ ക്ഷണിച്ചു

മുണ്ടൂർ:2025ലെ മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡിന് കൃതികൾ ക്ഷണിക്കുന്നു. 2021നും 2024 നും ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥ സമാഹാരത്തിനാണ് ഈ വർഷത്തെ പുരസ്ക്കാരം നൽകുന്നത്. മലയാളത്തിലുള്ള മൗലിക കൃതികൾ മാത്രമേ പുരസ്‌ക്കാരത്തിനായി പരിഗണിക്കൂ.25000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ജൂൺ 1ന് മുണ്ടൂരിൽ ചേരുന്ന മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കും.കൃതികൾ ഏപ്രിൽ മുപ്പതിനകം എസ്.ശെൽവരാജൻ, ചെയർമാൻ, മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ്‌, കോവിൽ പറമ്പിൽ വീട്, മുണ്ടൂർ, പാലക്കാട്‌ ജില്ല പിൻ:678592 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക്:9447880036.

Post a Comment

Previous Post Next Post