കരിമ്പ: കരിമ്പ നിർമലഗിരി സെന്റ്.മേരീസ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ ആഴ്ചയുടെ ആമുഖമായി ഓശാന തിരുനാൾ ആചരിച്ചു.റവ. ഫാ.ഐസക് കോച്ചേരിയുടെ കാർമ്മികത്വത്തിൽ തിരുക്കർമ്മങ്ങൾ സംഘടിപ്പിച്ചു.യേശുവിൻ്റെ യെരുശലേം പ്രവേശനം അനുസ്മരിപ്പിക്കുന്ന കുരുത്തോല പ്രദിക്ഷണത്തിനിടയിൽ, കാർമ്മികൻ 'ഉന്നങ്ങളിൽ ഓശാന'എന്ന് ആഹ്വാനം ചെയ്യുമ്പോൾ വിശ്വാസികൾ പൂക്കൾ വിതറി പ്രാർത്ഥനാപൂർവം വഴിയൊരുക്കി.തിരുനാളിന്റെ ഭാഗമായി ദൈവാലയത്തിൽ വിശുദ്ധ കുർബാന, വചനപ്രഘോഷണം, എന്നിവയും നടന്നു.
Post a Comment