ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

തച്ചമ്പാറ: ലഹരി വിരുദ്ധ പ്രചാരണ ദിനത്തിന്റെ ഭാഗമായി മുതുകുറുശ്ശി എൻഎസ്എസ് കരയോഗത്തിൽ വെച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർ കുട്ടി കെ ബോധവൽക്കരണ ക്ലാസ് എടുത്തു.കരയോഗം സെക്രട്ടറി വിജയൻ മാർഗ്ഗശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കരയോഗം പ്രസിഡന്റ് എം. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പി . മുരളീധരൻ, കെ. ആർ പ്രവീൺ, ഒ. സേതുമാധവൻ, ഒ. രാജൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post