തച്ചമ്പാറ:മുതുകുറുശ്ശി മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുവേല മഹോത്സവത്തിന് കൊടികയറി. ഏപ്രിൽ 15നാണ് വിഷു വേല.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഇളയേടത്തുമന ശങ്കരനാരായണ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ഏപ്രിൽ 16 വരെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഏപ്രിൽ 15ന് വിഷു വേല ദിനം വൈകുന്നേരം മൂന്ന് മണി മുതൽ വേല പുറപ്പാടും ഉണ്ടാകും. വൈകിട്ട് 7 മണിയോടുകൂടി ഉഴുന്ന്പറമ്പ്,ഉള്ളിക്കഞ്ചേരി,മുണ്ടമ്പലം,യൂത്ത് ഐക്കൺസ്,അമ്പലപ്പടി,അളാറംപടി എന്നീ ദേശവേലകൾ സംഗമിക്കും.
മുതുകുറുശ്ശി മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുവേല മഹോത്സവത്തിന് കൊടികയറി
The present
0
Post a Comment