എടത്തനാട്ടുകര: ഗുരുതരമായ രോഗമുള്ളവർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നൽകുകയും രോഗലക്ഷണങ്ങളിൽ നിന്നും പാർശ്വഫലങ്ങളിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുക എന്നതാണ് പാലിയേറ്റീവ് കെയർ പ്രവർത്തനം.സ്വന്തം പിറന്നാൾ ദിവസം തന്റെ സമ്പാദ്യം കുടുക്കയിലെ പണം ഉപയോഗിച്ച് ഒരു ദിവസത്തെ ഒരു ഹോം കെയർ സ്പോൺസർ ചെയ്ത് ചിരട്ടക്കുളം സെറീന,മുജീബ് ദമ്പതികളുടെ പേരക്കുട്ടിയും അനസ് &ഹെന്ന ദമ്പതികളുടെ മകളായ കാര എം ഇ സി ടി പബ്ലിക്ക് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ദുഹാ സൈനബ് അനസ്.ചടങ്ങിൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി റഹീസ് എടത്തനാട്ടുകര പാലിയേറ്റീവ് കെയർ നഴ്സുമാരായ ബാനു,ഷംന ശിഹാബ്,ഷഹന, ആൽഫ,രേഖ മുജീബ് ചിരക്കുട്ടകുളം സെറീന മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment