പാലക്കാട്: നാല് സെക്കൻ്റ് ദൈർഘ്യമുള്ള 'ദി ടിഷ്യു' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത് വേൾഡ് റെക്കോർഡ് ജേതാവായ സംവിധായകനും കഥാകൃത്തുമായ അരുൺ ദേവ് മലപ്പുറം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രചരണാർഥം പുറത്തിറക്കിയ സ്വപ്നവേണി എന്ന പ്രമോഷൻ സോങ്ങിൻ്റെ ടൈറ്റിൽ സംവിധായകൻ അജയ് വാസുദേവും നടി സുരഭി ലക്ഷ്മിയും ഉൾപ്പെടെ പല ചലച്ചിത്ര പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കി. ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി ഹാസ്യത്തിന് പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന,മര്യാദമുക്കിലെ കുചേലൻമാർ എന്ന ചിത്രത്തിൻ്റെ പ്രചരണാർഥമാണ് അരുൺ ദേവ് മലപ്പുറവും സംഘവും സ്വപ്നവേണി എന്ന പ്രമോഷൻ സോങ്ങ് പുറത്തിറക്കുന്നത്. തീവ്രമായ സാമൂഹ്യ സാഹചര്യം,എത്ര മറച്ചുവച്ചാലും സമൂഹം നേരിടുന്ന സങ്കീർണ്ണ സമുദായിക മാനസിക സംഘ ർഷങ്ങൾ,ബാഹ്യ ഇടപെടൽ കൊണ്ട് സമാധാന ജീവിതം താറുമാറാകുന്ന സാധാരണ മനുഷ്യരുടെ ജീവിത കാഴ്ചകൾ, പ്രണയവും ത്യാഗവും നിഷ്കളങ്ക കൗമാര യുവത്വ ഇതിവൃത്തം.അരുൺ ദേവ് മലപ്പുറം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത് നടനും തിരക്കഥാകൃത്തുമായ എം.എ.സേവ്യറാണ്.സിനി പോപ്പ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എൽദോ രാജും റിഷ്യാറായും അഭിനയിക്കുന്ന സ്വപ്നവേണിയുടെ രചന കൈതപ്രം.ക്യാമറ: ശുകബ്രഹ്മൻ എസ്, സംഗീതം:ശ്രീജിത്ത് റാം, ഗായിക:നന്ദന രമേഷ്, പ്രൊഡക്ഷൻ കൺട്രോളർ:ആൻ്റണി ഏലൂർ,മോഷൻ പോസ്റ്റർ റാം,എഡിറ്റർ അഖിൻ പി,ലൊക്കേഷൻ മാനേജർ ഷനൂപ് പി, കോസ്റ്റ്യൂംസ്: പുടവ കാലിക്കറ്റ്.
അരുൺ ദേവ് മലപ്പുറം സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'സ്വപ്നവേണി' പ്രമോഷൻ പോസ്റ്റ്റർ പ്രകാശനം ചെയ്തു
Samad Kalladikode
0
Post a Comment