മണ്ണാർക്കാട്: ബ്യൂട്ടിഷൻ അസോസിയേഷൻ പാലക്കാട്,മണ്ണാർക്കാട് താജ് റെസിഡൻസിയിൽ സെമിനാറും പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ബാസിത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. ബിഎപി ജില്ലാ പ്രസിഡന്റ് ബബിതസുരേന്ദ്രൻ അധ്യക്ഷയായി.സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരു പോലെ ശ്രദ്ധിക്കുന്ന കാലമാണിത്.സൗന്ദര്യ പരിചരണം ആയുസ്സിന് കൂടി ഉപകരിക്കാറുണ്ട്.മുഖസൗന്ദര്യ പരിചരണവും ശ്രദ്ധയും വ്യക്തിത്വത്തിന്റെയും അടയാളമാണ്.അല്പം താല്പര്യവും സമയവും ചെലവഴിക്കാനുണ്ടെങ്കില്‍ സൗന്ദര്യം വര്‍ധിപ്പിക്കാനും അതുവഴി സന്തോഷകരമായ ജീവിത സാഹചര്യത്തിനും വഴിയൊരുക്കുന്നു.ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സേവനം നല്‍കണം.പുതിയ ട്രെന്‍ഡുകള്‍, പ്രധാന ബ്രാന്‍ഡുകള്‍, സര്‍വീസുകള്‍ എല്ലാം അറിഞ്ഞു കൊണ്ട് ആത്മ വിശ്വാസം നൽകാൻ ഒരു നല്ല പ്രൊഫഷണൽ ബ്യൂട്ടി ഷന് കഴിയുമെന്ന് ഉദ്ഘാടകൻ പറഞ്ഞു.നാഷണൽ ബ്രെയിഡൽ ഫസ്റ്റ് പ്രൈസ് ജേതാവ് ഷീനയെ സ്നേഹോപഹാരം നൽകി ആദരിച്ചു.ജില്ല കോഡിനേറ്റർ ബഷീർ സംഘടന വിശദീകരണം നടത്തി.വെൽ വെറ്റ് ബീൻ കമ്പനി പ്രതിനിധികൾ ക്ലാസെടുത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രമേശ് പൂർണിമ,
ബിഎപി വനിതാവിംഗ് പ്രസിഡന്റ് സന്ധ്യ,സുനിത,അനു ടോമി,നീതു,അംബുജാക്ഷൻ,രാജീവ്, രാകേഷ്, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി സജികുമാർ സ്വാഗതവും ജില്ലാ ട്രഷറർ ഗീതപ്രകാശ് നന്ദിയും പറഞ്ഞു
Post a Comment