'ഫുട്ബോളാണെൻ്റെ ലഹരി' ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷൻ നടത്തി

മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷനും ലിൻഷ മെഡിക്കൽസ് ഫുട്ബോൾ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷൻ നടത്തി.മുബാസ് ഗ്രൗണ്ടിൽ കേരള പോലീസ് മുൻ ഹെഡ് കോച്ച് വിവേകിൻ്റെ നേതൃത്വത്തിൽ ബ്ലാക്ക് ഹോർസ് അക്കാദമി നടത്തിയ സെലക്ഷനിൽ 2010 മുതൽ 2020 വരെ ജനന വർഷമുള്ള 178 കുട്ടികൾ പങ്കെടുത്തു.ഫിസിക്കൽ ടെസ്റ്റിലൂടെയും പ്ലേ ടെസ്റ്റിലൂടെയും 50 കുട്ടികളെ കോച്ചിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.എം എഫ് എ പ്രസിഡൻ്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ എൻ ഷംസുദീൻ എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു.നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ, ഫിറോസ് ബാബു,പഴേരി ഷരീഫ് ഹാജി, ടി കെ അബൂബക്കർ ബാവി,ബഷീർ തെക്കൻ, ഷമീർ ബാബു മങ്ങാടൻ,ഷമീർ വേളക്കാടൻ,എം സലീം, ഇബ്രാഹിം ഡിലൈറ്റ്, കെ പി അക്ബർ,ഫിഫ മുഹമ്മദ് അലി,ഷഫീർ തച്ചമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post