തച്ചമ്പാറ :അച്ചിലട്ടിയിൽ എട്ടോളം കുടുംബങ്ങൾക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ കാട് വെട്ട് യന്ത്രങ്ങൾ നൽകി. ജില്ലാ കുടുംബശ്രീ മിഷൻ, തച്ചമ്പാറ പഞ്ചായത്ത്, സിഡിഎസ് എന്നിവ സംയുക്തമായി പട്ടികവർഗ്ഗ സുസ്ഥിര പദ്ധതിയിൽ ഉൾപെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി.ശാരദ പുന്നക്കല്ലടി അധ്യക്ഷയായി. തനൂജ രാധാകൃഷ്ണൻ, സുനിത, ഒ.നാരായണൻകുട്ടി, രാജി ജോണി, ബെറ്റി ലോറൻസ്, ബിന്ദു കുഞ്ഞിരാമൻ, കൃഷ്ണൻകുട്ടി, കെ.മല്ലിക, അസിസ്റ്റൻറ് സെക്രട്ടറി രാജി, സുമലത എന്നിവർ സംസാരിച്ചു.
Post a Comment