കല്ലടിക്കോട്: സിപിഐ ഇരുപത്തി അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കരിമ്പ ലോക്കൽ സമ്മേളനത്തിന് തുടക്കമായി.സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ വിശകലനം ചെയ്തുള്ള,പ്രതിനിധി സമ്മേളനം,പൊതു സമ്മേളനം,പ്രകടനം എന്നിവയാണ് മുഖ്യപരിപാടികൾ.ഇടക്കുറുശ്ശി സെന്ററിൽ, യു എം മുരളീധരൻ നഗറിൽ ചേർന്ന പ്രകടനവും പൊതു സമ്മേളനവും സിപിഐ ജില്ലാ അസി.സെക്രട്ടറി സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി കെ.രാമകൃഷ്ണൻ അധ്യക്ഷനായി. ഭരണഘടനയുടെ സംരക്ഷണം ഓരോ ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്വമെന്ന പ്രഖ്യാപനം നിരന്തരം നടത്തേണ്ട കാലമാണിത്.നമ്മെ കെട്ടുറപ്പുള്ള ഒരു രാജ്യമായും ജനതയായും നിലനിർത്തുന്നതും സംരക്ഷിക്കുന്നതും നമ്മുടെ ഭരണഘടനയാണ്. മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് വഖഫ് വിഷയത്തിലും മറ്റു ബില്ലിലൂടെയും സർക്കാർ നടപ്പാക്കിയത്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എമ്പുരാനില്‍ നിറഞ്ഞുനിന്നത്.കേരളത്തെ എങ്ങനെയും ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെതെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സിപിഐ ജില്ലാ കമ്മിറ്റി അസി. സെക്രട്ടറി പി.മണികണ്ഠൻ പൊറ്റ ശ്ശേരി,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ശിവദാസൻ,പി. ചിന്ന ക്കുട്ടൻ,കെ.വി.സി.മേനോൻ,ശിവൻ.എം.എ,തങ്കച്ചൻ.എം.എം, തുടങ്ങിയവർ സംസാരിച്ചു.ജോയ്കുട്ടി സാം, ഉണ്ണികൃഷ്ണൻ, ശിവദാസൻ,വി.കെ. ശിവാനന്ദൻ,മുഹമ്മദ് കോയ,തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.കരിമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാധാകൃഷ്ണൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമനരാമചന്ദ്രൻ നന്ദിയും പറഞ്ഞു.ഞായറാഴ്ച രാവിലെ ഇടക്കുറുശ്ശി മദ്രസ ഹാളിൽശ്രീകുമാരൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെയ്യും.
'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള പ്രമേയം വസ്തുതകൾ മാത്രം. സിപിഐ കരിമ്പ ലോക്കൽ സമ്മേളനത്തിന് തുടക്കമായി
Samad Kalladikode
0
Post a Comment