ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി ദേശബന്ധു സ്പോർട്ട് സ് അക്കാദമി സംഘടിപ്പിക്കുന്ന പരിശീലനപരിപാടികൾ
തച്ചമ്പാറ : പുതിയ തലമുറയ്ക്ക് കായിക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിവിധ കായിക ഇനങ്ങളിൽ ദേശബന്ധു സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ വിദഗ്ധരായ പരിശീലകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അക്കാദമിയിൽ പരിശീലനം നൽകി വരുന്നത്.ടാറ്റാ ഫുട്ബോൾ അക്കാദമിയുടെ പരിശീലകനായി പ്രവർത്തിക്കുന്ന ജാർഖണ്ഡ് സ്വദേശി ചേതൻ മുഖി ഫുട്ബോൾ , നിവിൻ രാജപുരി കബഡി , നിധിൻ ക്രിക്കറ്റ് , അരുൺ അറ്റ്ലറ്റിക് , ഡെൻസി ജോസഫ് ബാസ്ക്കറ്റ്ബോൾ തുടങ്ങിയ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു . കൂടാതെ ബാറ്റ്മിൻ്റെൺ, കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ പരിശീലന പരിപാടികളും നടക്കുന്നു. അവധിക്കാലം കുട്ടികൾക്ക് ഗുണപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ഈ പരിശീലന പരിപാടികൾ സഹായകമാകും.പിടിഎ പ്രസിഡൻറ് സക്കീർ ഹുസൈൻ , പ്രിൻസിപ്പൽ സ്മിതാ പി അയ്യങ്കുളം , ഹെഡ്മാസ്റ്റർ പി.എസ് പ്രസാദ് കായിക അധ്യാപകൻ മനേഷ് , ക്യാമ്പ് ഡയറക്ടർ അരുണാചലം തുടങ്ങിയവർ ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തു. ദേശബന്ധു ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് അക്കാദമിയുടെ പരിശീലന പരിപാടികൾ നടക്കുന്നത് . രാവിലെയും വൈകുംനേരവുമാണ് പരിശീലന പരിപാടികൾ . നടക്കുന്നത് . പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ രാവിലെ 7.30 ന് ഗ്രൗണ്ടിൽ വരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു .
Post a Comment