കൗമാരക്കാരുടെ ജീവിതശൈലിയും ആരോഗ്യവും. സ്ട്രീം ഹബ് എക്കോ സിസ്റ്റം,പറളി ബി ആർ സി ഗവേഷണ സെമിനാർ നടത്തി

 

പറളി :പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരള,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്ട്രീം ഹബ് എക്കോ സിസ്റ്റം.ഇതിന്റെ ഭാഗമായി പറളി ബി ആർ സിയുടെ നേതൃത്വത്തിൽ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഗവേഷണ സെമിനാർ സംഘടിപ്പിച്ചു.ബി പി സി എ.എം.അജിത്തിൻ്റെ അധ്യക്ഷതയിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.സേതു മാധവൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഡി പി ഒ, എസ് എസ് കെ ഷാജി പി എസ്,പ്രൊഫസർ ബി എം. മുസ്തഫ(ഐ ആർ ടി സി, മുണ്ടൂർ),വിക്ടോറിയ കോളേജ് അസി:പ്രൊ.കമർ ലൈല എസ്,ആനന്ദ് സെബാസ്റ്റ്യൻ (സൈൻ്റിസ്റ്റ് ഐ ആർ ടി സി മുണ്ടൂർ ), ഡോ:ജി.നാഗരാജ്,ബ്യൂല എലിസബത്ത് എന്നിവർ സംസാരിച്ചു. കുട്ടികളിൽ ഗവേഷണാത്മക ചിന്ത വളർത്തുന്നതിനും, യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾ അവരുടെ തന്നെ പഠനാനുഭവങ്ങളിലൂടെ പരിഹാരം കണ്ടെത്തന്ന രീതിയിലുള്ള,'ജലം ജീവൻ്റെ ചില്ലകൾ പൂക്കുന്ന ഇടം,'കരുതാം ഊർജം നാളേക്കായി, 'കൗമാരക്കാരുടെ ജീവിത ശൈലിയും ആരോഗ്യവും - പഠനവും'എന്നീ ഗവേഷണ റിപ്പോർട്ടുകളുടെ അവതരണം നടന്നു. സെമിനാറിൽ തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികളും അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു.

Post a Comment

Previous Post Next Post