കാരാകുർശ്ശി :നിർമ്മിത ബുദ്ധി കാലത്തെ വിദ്യാർത്ഥി സമൂഹം' എന്ന വിഷയത്തിൽ കരാകുർശ്ശിയിൽ സെമിനാർ സംഘടിപ്പിച്ചു.എസ്എഫ്ഐ മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൻറെ ഭാഗമായി നടന്ന സെമിനാർ പി.സരിൻ ഉദ്‌ഘാടനം ചെയ്‌തു.എസ്എഫ്ഐ ഏരിയ സെക്രട്ടറി ഫായിസ് അധ്യക്ഷനായി.സിപിഎം ഏരിയ സെക്രട്ടറി എൻ.കെ.നാരായണൻകുട്ടി, എൻസിപി സംസ്ഥാന സെക്രട്ടറി പി.എ.റസാഖ് മൗലവി, അലവി, ഗോപിക ,വിഷ്ണു, പഞ്ചായത്ത് പ്രസിഡൻറ് എ.പ്രേമലത, ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൺ സുമിത രാജഗോപാൽ,കെ.എസ്.കൃഷ്ണദാസ്,വിഷ്ണു എന്നിവർ സംസാരിച്ചു. ഈ മാസം 26,27 തിയ്യതികളിലായി കാരാകുർശ്ശിയിലാണ് സമ്മേളനം നടക്കുക.
Post a Comment