പാലക്കാട് :സമൂഹത്തിന്റെ സർവ്വതുറകളിലുമുള്ള ആത്മീയ ധൈഷണിക പുരോഗതി ലക്ഷ്യമാക്കി ചിന്മയ മിഷൻ 'സംസ്കാര' എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു.
ഭാരതീയ ജന മനസ്സുകളെ ഭഗവത്ഗീതയുടെ കാഹളം മുഴക്കി ഉണർത്തിയ മഹാനായ ശ്രീമതി ചിന്മയാനന്ദ ഗുരുദേവന്റെ പരമ്പരയിലെ അമരക്കാരൻ സ്വാമി സ്വരൂപാനന്ദജി ഉൾപ്പെടെയുള്ള പണ്ഡിതരും നേതാക്കളും സംസ്കാര ആത്മീയ ഉത്സവത്തിൽ പങ്കെടുക്കും.2024 ജനുവരി 24 മുതൽ 30 വരെ പാലക്കാട് മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് ചിന്മയ മിഷൻ സംസ്കാര' പരിപാടികൾ.ജനുവരി 24 പകൽ നാലുമണിക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും.25ന് നാരീ ശക്തി ദിനം,26ന് അമൃതജീവനം,27ന് മതസൗഹാർദ്ദ ദിനം, 28ന് യുവജന ദിനം,29ന് നാട്ടരങ്ങ്,30ന് ആധ്യാത്മിക ദിനം, തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ഈ ആത്മീയ ഉത്സവത്തിൽ നടക്കുന്നത്. വൈവിധ്യമാർന്നതും ആരോഗ്യകരവുമായ സാത്വിക ഭക്ഷണം സംസ്കാരയിലെ ആകർഷണങ്ങളിൽ ഒന്നാണ്.സംസ്കാര പ്രദർശനി ഹാളിൽ ഭൗതികവും ആധ്യാത്മികവുമായ ഊർജ്ജസ്വലത വർദ്ധിപ്പിക്കുന്ന നിരവധി ആത്മീയ പുസ്തകങ്ങൾ, കലാപരമായ സാമഗ്രികൾ, ഉൽപ്പന്നങ്ങൾ എന്നിവ സംസ്കാര പ്രദർശനിയിൽ ഒരുക്കും.ഭാരതത്തിന്റെ മഹനീയതയും മതനിരപേക്ഷതയും ഉയർത്തിക്കൊണ്ട് മുഴുവൻ മനുഷ്യരെയും സാഹോദര്യത്തിന്റെ ശ്രേണിയിലേക്ക് ക്ഷണിക്കുന്ന അത്യധികം ശ്രദ്ധേയമായ സംസ്കാര പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാമി അശേഷാനന്ദ സരസ്വതി
സംഘാടക സമിതിക്ക് വേണ്ടി അഭ്യർത്ഥിച്ചു
إرسال تعليق