കാഞ്ഞിരപ്പുഴയിൽ വാടികാസ്മിതം - 23 സാംസ്കാരിക പരിപാടി 26 മുതൽ

കാഞ്ഞിരപ്പുഴ: ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഒരുക്കമായി കാഞ്ഞിരപ്പുഴ ഇറിഗേഷൻ പ്രോജക്റ്റിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ഡിസംബർ 26 മുതൽ ഡിസംബർ 31 വരെ വാടികാസ്മിതം - 23 സാംസ്കാരിക പരിപാടി നടത്തും. 26ന് വൈകിട്ട് അഞ്ചുമണിക്ക് കോങ്ങാട് എംഎൽഎ ശാന്തകുമാരി പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻ പാട്ട് അരങ്ങിലെത്തും. 27ന് വൈകിട്ട് നാലിനെ ഉദ്യാനത്തിൽ കോങ്ങാട് കുട്ടിശങ്കരൻ എന്ന ഗജരാജന്റെ പ്രതിമ അനാഛാദനം ചെയ്യും. തുടർന്ന് അഞ്ചുമണിക്ക് ഫ്യൂഷൻ,28ആം തീയതി വൈകിട്ട് 5 മണിക്ക് ഗാനമേള, 29 ആം തീയതി വൈകിട്ട് അഞ്ചുമണിക്ക് സിനിമാറ്റിക് ഡാൻസ്, മുപ്പതാം തീയതി വൈകിട്ട് അഞ്ചുമണിക്ക് മ്യൂസിക് ബാൻഡ്, 31നു വൈകിട്ട് അഞ്ചിന് സമാപനം മന്ത്രി എം.പി രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്നു മെഗാ ഷോ അരങ്ങിൽ എത്തുമെന്ന് ഉദ്യാന കമ്മിറ്റി ചെയർപേഴ്സൻ കെ. ശാന്തകുമാരി എംഎൽഎ, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷൻ ഒ.നാരായണൻകുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പ്രദീപ്, മെമ്പർ എ. എം ഷാജഹാൻ, എസ്. വിജു, കെ. അബൂബക്കർ, പി.ഷാഫി എന്നിവർ പറഞ്ഞു.

Post a Comment

أحدث أقدم