എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച 'കരോൾ 2k23' ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി. ആഘോഷങ്ങൾ ഏത് മത വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും ആഘോഷങ്ങൾ എല്ലാം മത സൗഹാർദ്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരങ്ങൾ ആണെന്ന ബോധം പിഞ്ചു മനസ്സുകളിൽ സൃഷ്ടിക്കുന്നതിന് ക്രിസ്തുമസ് ആഘോഷം സഹായകമായി.ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകളുമായി പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്റ്റാഫ് കൺവീനർ സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു.അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ ,കെ പി ഫായിക്ക് റോഷൻ , എൻ ഷാഹിദ് സഫർ, എം അജ്ന ഷെറിൻ, കെ. സൗമ്യ, കെ പി ഷംസീദാബീഗം, സി അശ്വതി, പി. അജിത, വി.അനിത, എൻ നിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഗ്രീറ്റിംഗ് കാർഡ് നിർമ്മാണവും , സ്റ്റാർ നിർമാണവും കേക്ക് വിതരണവും പായസംവിധാരണവും നടന്നു
വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച 'കരോൾ 2k23’ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി
The present
0
إرسال تعليق