പാലക്കാട് : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ യുവജന സഭയും ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി.
യാക്കര ശ്രീ വിശ്വേശര ക്ഷേത്രം പ്രസിഡന്റ് വി.ജി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി ഗുരുധർമ്മ പ്രചരണ യുവജന സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സന്തോഷ് മലമ്പുഴ അധ്യക്ഷനായിരുന്നു.ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രകമ്മിറ്റി അംഗം വി.ചന്ദ്രൻ ക്ഷേത്രം പൂജാരി രാജൻശാന്തിയിൽ നിന്നും ആദ്യ ദീക്ഷ സ്വീകരിച്ചു.ക്ഷേത്രം സെക്രട്ടറി വേണുഗോപാലൻ,
ശശി കല്ലേപ്പുള്ളി,ദേവദാസ് മാസ്റ്റർ,ബിജേഷ് പെരുവെമ്പ്, കെ.സി. ഗിരിജ എന്നിവർ സംസാരിച്ചു.
إرسال تعليق