കല്ലടിക്കോട് : ദേശീയപാത കരിമ്പ പനയം പാടത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു. ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇടക്കുറുശ്ശി നെല്ലിക്കുന്ന് വിക്രമന്റെ മകൻ വിഷ്ണു(27) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ ഇടക്കുറുശ്ശി ബിബിൻ (23),നിഖിൽ(20),അനിരുദ്ധ് പുതുപ്പരിയായം, ഓട്ടോ ഡ്രൈവർ അബ്ദുൽ താഹിൽ(42) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എക്സ്-റേ വിഭാഗത്തിൽ ജോലിക്കാരൻ ആണ് വിഷ്ണു. മാതാവ്: വിദ്യ, സഹോദരങ്ങൾ :വീണ,വിനയ
കരിമ്പയിൽ വാഹനാപകടം യുവാവ് മരിച്ചു
The present
0
إرسال تعليق