കരിമ്പുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്ത് സായാഹ്ന ധർണ നടത്തി


 കരിമ്പുഴ : വണ്ടിപ്പെരിയാറിലെ ബാലികക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ.പി.സി.സി ആഹ്വനപ്രകാരം കരിമ്പുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്ത് സായാഹ്ന ധർണ നടത്തി. കെ. പി. സി. സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് പി. സുരേഷ്, കെ. എം. ഹനീഫ, പി. സി. കുഞ്ഞിരാമൻ, യൂ. കുഞ്ഞയമു, സി. കെ. മുഹമ്മദ്‌, ടി. ഉണ്ണികൃഷ്ണൻ, പി. അശോകൻ, എൻ. മോഹനൻ, സി. കെ. ഷാഹുൽ ഹമീദ്, സെബിൻ ആൻഡ്രൂസ്, ടി. മുഹമ്മദലി, പി. കെ. കോയഹാജി, ഹാരിസ് നമ്പിയത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم