തച്ചമ്പാറ : ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം ഉപജില്ല ജില്ലാ സംസ്ഥാന മേളകളിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിയ കലാ കായിക ശാസ്ത്ര പ്രതിഭകളെ അനുമോദിക്കുന്നതിന് വേണ്ടി പ്രതിഭാ സംഗമം സംഘടിപ്പിച്ചു .വിവിധ മേഖലകളിൽ നിന്നായി 300 പ്രതിഭകളെയാണ് ഈ സദസ്സിൽ അനുമോദിച്ചത്. പിടിഎ വൈസ് പ്രസിഡൻറ് നൗഷാദിന്റെ അധ്യക്ഷതയിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ നാരായണൻകുട്ടി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ സ്മിതാ പി അയ്യങ്കുളം ഹെഡ്മിസ്ട്രസ് എ വി ബ്രൈറ്റി സ്റ്റാഫ് സെക്രട്ടറി കെ ഹരിദാസ് തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.തുടർന്ന് കലാ പ്രതിഭകൾ അവതരിപ്പിച്ച വ്യത്യസ്ത പരിപാടികളും ഉണ്ടായിരുന്നു ക്രിസ്മസ് ആഘോഷത്തോടുകൂടി നടത്തിയ പ്രതിഭ സംഗമം ശ്രദ്ധേയമായി .
പ്രതിഭ സംഗമം സംഘടിപ്പിച്ചു
The present
0
إرسال تعليق