സനോജ് മന്ത്ര പറളി
മുട്ടിക്കുളങ്ങര : മുട്ടിക്കുളങ്ങര ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡ് കൊണ്ട് പ്രദേശത്തെ ജനങ്ങൾക്ക് യാതൊരു തരത്തിലുള്ള ഗുണങ്ങളും ഉണ്ടായിട്ടില്ല എന്ന് ജനങ്ങൾ. മഴ വരുമ്പോൾ ബസ്റ്റോപ്പിൽ നിൽക്കാൻ പറ്റുന്നില്ല,വെയിലത്ത് ബസ്റ്റോപ്പിൽ ഇരിക്കാൻ പറ്റുന്നില്ല മുട്ടിക്കുളങ്ങര യിലെ ഈ ബസ്റ്റോപ്പിൽ ഒരു ബസ്സും തന്നെ നിർത്തുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. ബസ്റ്റോപ്പ് പൊളിച്ച്ഇരിക്കുവാൻ പറ്റുന്ന തരത്തിലും ഒരു മഴ വരുമ്പോൾ കയറി നിൽക്കുവാൻ പറ്റുന്ന തരത്തിലുംബസ്റ്റോപ്പ് ഉണ്ടാക്കുക കൂടാതെ ബസ്റ്റോപ്പിൽ ബസ് നിർത്തുന്ന വിധത്തിൽ ആർ ഡി ഓഇടപെട്ട് പരിഹാരം കാണണമെന്നും യാത്രക്കാർ പറഞ്ഞു.
إرسال تعليق