ഗുരുവിനെ അറിഞ്ഞും അംഗീകരിച്ചും അര്‍ഹിക്കുന്ന ആദരവ് നല്കിയും വിനയാന്വിതരാവുക. എകെവി വാർഷികാഘോഷം നടത്തി

മുണ്ടൂർ :വൈജ്ഞാനിക സാംസ്കാരിക മേഖലയിൽ കാൽനൂറ്റാണ്ടായി കൊടുന്തിരപ്പുള്ളിയിൽ നിലകൊള്ളുന്ന
എ. കെ വി അക്കാദമിയുടെ ഇരുപത്തിയഞ്ചാമത്  വാർഷികം ആഘോഷിച്ചു.കവി അജീഷ് മുണ്ടൂർ പരിപാടിയുടെ ഉദ്ഘാടനം നടത്തി.
അറിവിനൊപ്പം സംസ്കാരവും ധാർമികതയും പകരുന്ന ശക്തി കേന്ദ്രമാണ് അധ്യാപകർ.ഗുരു പ്രകാശഗോപുരം ആണെന്ന് വിദ്യാർത്ഥികളും മുന്നിലിരിക്കുന്ന വിദ്യാർത്ഥികൾ സ്വന്തം കുട്ടികൾ ആണെന്നും അവർ നാളെയുടെ വാഗ്ദാനങ്ങളുമാണെന്ന് അധ്യാപകരും ഓർമ്മിക്കുമ്പോഴാണ് കാലത്തിന്റെ നന്മയും പുണ്യവും സഫലമാകുന്നതെന്ന് അജീഷ് പറഞ്ഞു.
എ .കെ.വി.അക്കാദമിയുടെ പ്രിൻസിപ്പൽ വിനോദ് ശശിധരൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ ഇഷാഫാത്തിമ,ദേവിക,
തുടങ്ങിയവർ സംസാരിച്ചു.
വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി.  
വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

أحدث أقدم