കാഞ്ഞിരം ടൗണിലെ കയ്യേറ്റം കണ്ടെത്താൻ റവന്യൂ അധികൃതർ വീണ്ടും സർവേ


കാഞ്ഞിരപ്പുഴ : ചിറക്കൽപടി - കാഞ്ഞിരപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരം ടൗണിലെ കയ്യേറ്റം കണ്ടെത്താൻ റവന്യൂ അധികൃതർ വീണ്ടും സർവേ തുടങ്ങി. ഇതിനു മുൻപ് ഉദ്യോഗസ്ഥർ സർവേ കണ്ടെത്തി കയ്യേറ്റം കണ്ടെത്തുകയും തുടർന്ന് 71 പേർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡിലെ കയ്യേറ്റം പൂർണമായും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മണ്ണാർക്കാട് നിന്ന് ഡെപ്യൂട്ടി തഹസിൽദാർ വി.ജെ ബീനയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും തെറിക്കായി എത്തിയത്. കാഞ്ഞിരം പാലം മുതൽ വേപ്പിൻ ചുവട് വരെയുള്ള ഭാഗങ്ങളിൽ സർവേ നടത്തി. എന്നാൽ പാലംഭാഗത്തും സർവ്വേ കല്ലുകൾ കാണാൻ കഴിഞ്ഞിട്ടില്ല. ഇത് സർവേയെ ബാധിക്കുന്നുണ്ട്. എങ്കിലും ഡിജിറ്റൽ സർവ്വേ പ്രകാരം സർവേ നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും സർവ്വേ നടപടികൾ ഉണ്ടാകും എന്നും അധികൃതർ പറഞ്ഞു. ഇതിനിടെ കയ്യേറ്റത്തിനു നോട്ടീസ് ലഭിച്ച പലരും സ്വയം മാറ്റുന്നുമുണ്ട്. കാഞ്ഞിരം ടൗണിൽ കയറ്റത്തിൽ വ്യക്തത വരാത്തതിനാൽ ഒരു വശത്തെ അഴുക്കു ചാൽ നിർമ്മാണം ആരംഭിച്ചിട്ടില്ല.സർവേ നടപടി ശേഷം മാത്രമേ അഴുക്കുചാൽ നിർമ്മാണം ആരംഭിക്കുകയുള്ളൂ.സർവേ നടപടികൾ ഉടൻ പൂർത്തിയാക്കും എന്നും തുടർന്നു ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ വി. ജെ. ബീന,വില്ലേജ് ഓഫീസർ കെ.മുഹമ്മദ് ഇസ്ഹാക്ക്, സർവേയർമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കാഞ്ഞിരത്ത് സർവ്വേ നടപടികൾ

Post a Comment

أحدث أقدم