പുലാപ്പറ്റ :വയലാറിന്റെ കാവ്യകൗശലത്തിൽ
അലിഞ്ഞുചേരാത്ത മലയാളികൾ ഇല്ല.
വയലാർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് കാലം കരുതിവച്ച ആ മഹാപ്രതിഭ അമരനായി ഇപ്പോഴും നമ്മോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പ്രണയവും മോഹവും പ്രകൃതിയും ദാർശനികതയും വാക്കുകളിൽ നിറഞ്ഞു
നിന്ന ആ കലാകാരന്റെ പാട്ടും കവിതയും,ഇന്നും ആ വരികൾ നിത്യ സുന്ദരമായും കേൾക്കുന്നതായി
പുലാപ്പറ്റ ആർദ്രം വയോജന പാർക്കിൽ
നടത്തിയ വയലാർ ഗാനാസ്വാദന സദസ്സിൽ
സംസാരിച്ചവർ പറഞ്ഞു.
വയലാർ രാമവർമയുടെ ചലച്ചിത്ര ഗാന രചനയെ മുൻനിർത്തി ടി എസ് എസ് ഭട്ടതിരിപ്പാട് എഴുതിയ
'പറയൂ നിൻ ഗാനത്തിൻ' എന്ന ഗ്രന്ഥത്തിന്റെ വിശകലനവും വയലാറിന്റെ വിവിധ ഗാനങ്ങളുടെ ആലാപനവും ഹൃദ്യമായി.
വയലാർ രാമവർമ്മയുടെ വിഖ്യാതമായ ചലച്ചിത്ര ഗാനങ്ങളുടെ നിരൂപണമാണ് ടി എസ് എസ് എഴുതിയ പുസ്തകം.ഗാനാർച്ചനയും പുസ്തകാസ്വാദനവും
സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. ശുകപുരം രാധാകൃഷ്ണൻ ആമുഖഭാഷണം നടത്തി.
ജയറാം പാതാരി,തുളസി കേരളശ്ശേരി,എ.എം.രമ,രവീന്ദ്രൻ മലയങ്കാവ് തുടങ്ങിയവർ ആസ്വാദന സദസ്സിൽ സംസാരിച്ചു. വിനയചന്ദ്രൻ പുലാപ്പറ്റ മോഡറേറ്ററായി. സുമംഗല ടീച്ചർ,അനിത ടീച്ചർ,ഷജിത്ത്,സവിത,സംഗീത, കൃഷ്ണകുമാർ,കൃഷ്ണപ്രസാദ്,നിലമ്പൂർ ഗോപിക,ജയകൃഷ്ണൻ തുടങ്ങിയവർ വയലാർ ഗാനങ്ങൾ ആലപിച്ചു.
'പറയൂ നിൻ ഗാനത്തിൻ' പുസ്തകത്തിന്റെ രചയിതാവ് ടി എസ് എസ് ഭട്ടതിരിപ്പാട് മറുമൊഴി നടത്തി.
കലാരംഗത്തും സാംസ്കാരിക രംഗത്തും പ്രഗൽഭരായ വ്യക്തിത്വങ്ങളെ ആദരിച്ചു.
إرسال تعليق