എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ കൂപ്പൺ ചലഞ്ചിൽ പങ്കാളികളായി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ്‌.

എടത്തനാട്ടുകര: പാവപ്പെട്ട രോഗികളിലേക്ക്‌ മരുന്നും ചികിൽസയും എത്തിക്കുന്നതിനായി എടത്തനാട്ടുകര ചാരിറ്റികൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ള കൂപ്പൺ ചലഞ്ചിൽ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ്‌ പങ്കാളികളായി. പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌ കൂപ്പൺ പ്രധാനാധ്യാപകൻ സി.ടി മുരളീധരന് കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ അയ്യൂബ്‌ മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എസ്‌.എം.സി അംഗം നാസർ കാപ്പുങ്ങൽ പി.ടി.എ അംഗങ്ങളായ പി അഹമ്മദ്‌ സുബൈർ, സി.പി അബ്ദുൾ അസീസ്‌, അലി ചുങ്കൻ, എം മുസ്തഫ, കെ ബുഷറ, കെ ഷാനിബ, പി ശാരിക അധ്യാപകരായ കെ.എം ഷാഹിന സലീം, എം.പി മിനീഷ, എം ഷബാന ഷിബില, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم