കരിമ്പുഴ: കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക അന്ധവിദ്യാലയ അധ്യാപക പരിശീലനകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്ന്ദിവസത്തെ തുടര്‍ പുനരധിവാസ - വിദ്യാഭ്യാസ പരിശീലനത്തിന് തുടക്ക മായി. ഉൾചേർന്ന വിദ്യാഭ്യാസവും ദേശീയ വിദ്യാഭ്യാസ നയവും എന്ന വിഷയത്തിലാണ് പരിപാടി സംഘടി പ്പിച്ചത്. പരിശീലന പരിപാടി ഒറ്റപ്പാലം എം.എല്‍.എ അഡ്വ. കെ. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളാ ഫെഡ റേഷന്‍ ഓഫ് ദി ബ്ലൈന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ. രാജൻ അധ്യ ക്ഷനായി. ചെര്‍പ്പുളശ്ശേരി ബി.പി.സി, എൻ.പി പ്രിയേഷ്, ഹെലന്‍ കെല്ലര്‍ സ്കൂള്‍ പ്രധാനധ്യാപിക നോബിള്‍ മേരി, അധ്യാപക പരിശീലന കേന്ദ്രം കോഴ്സ് കോഡിനേറ്റർ കിരൺകുമാർ വി.ബി, അനുപമ.കെ എന്നിവര്‍ സംസാരിച്ചു. മൂന്നുദിവസം നീണ്ടുനിൽ ക്കുന്ന പരിശീലന പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അറുപതോളം അധ്യാപകർ പങ്കെടു ക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുള്ള വിദഗ്ദര്‍ ക്ലാസുകൾ നയിക്കുന്നു. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സ്ഥാപനമായ റീഹാബിലിറ്റേ ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള പരിശീലന പരിപാടിയാണിത്.
തുടര്‍ പുനരധിവാസ - വിദ്യാഭ്യാസ പരിശീലനം
The present
0
إرسال تعليق