നവകേരള സദസ്സിനു സർക്കാർ ഉത്തരവ് പ്രകാരം പണം നൽകണം എന്ന് പറഞ്ഞു സിപിഎം ഭരണ സമിതി കൗൺസിലിൽ കൊണ്ടുവന്ന അജണ്ട പരാജയപ്പെട്ടു.

                                  സനോജ് മന്ത്ര പറളി     
ഒറ്റപ്പാലം : നഗരസഭയിൽ നവകേരള സദസ്സിനു സർക്കാർ ഉത്തരവ് പ്രകാരം പണം നൽകണം എന്ന് പറഞ്ഞു സിപിഎം ഭരണ സമിതി കൗൺസിലിൽ കൊണ്ടുവന്ന അജണ്ട പരാജയപ്പെട്ടു... ഭൂരിപക്ഷം കൗൺസിലർമാർ വിയോജിക്കുകയും പ്രതിഷേധമുൾപ്പടെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ തീരുമാനം എടുക്കാൻ ആവാതെ ഭൂരിപക്ഷം നഷ്ടപ്പെട്ടു അജണ്ടയിൽ സിപിഎം ഭരണസമിതി പരാജയം സമ്മതിച്ചു.. ഏകപഷീയമായി ഇത് നൽകുവാൻ ശ്രമിച്ചാൽ പറവൂർ നഗരസഭ കോടതിയെ സമീപിച്ച പോലെ പ്രതിപക്ഷ കൗൺസിലർമാരും കോടതിയെ സമീപിക്കാൻ ഉള്ള നടപടികൾ കൈകൊള്ളുമെന്നും കൗൺസിലിൽ സെക്രട്ടറിയെ അറിയിച്ചു . ഈ പണം സദസ്സിനല്ല പാവപെട്ട ജനത്തിന് 
 ആനുകൂല്യം നൽകുവാൻ ആണ് നൽകേണ്ടതു എന്നും.. നവകേരള യാത്രയ്ക്കെതിരെ ഉള്ള രൂക്ഷ വിമർശനങ്ങളും കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ചു.

Post a Comment

أحدث أقدم