പാലിയേറ്റീവ് യൂണിറ്റ് ധന ശേഖരണാർത്ഥം, സംഘടിപ്പിക്കുന്നസ്നേഹരാവ് കലാസന്ധ്യ നാളെ

തച്ചമ്പാറ :മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ സ്മാരക,തച്ചമ്പാറ പാലിയേറ്റീവ് യൂണിറ്റ് ധന ശേഖരണാർത്ഥം, 
ഡിസംബർ 23ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന,
സ്നേഹരാവ്- കലാസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 
നാളെ വൈകീട്ട് 6:30ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന,
സ്നേഹരാവ്- കലാസന്ധ്യയുടെ പ്രചരണവുമായി  
പാട്ടുവണ്ടി ഉൾപ്പെടെ വിവിധ പരിപാടികൾ നടത്തിയിരുന്നു. ടിക്കറ്റ് മുഖേനയാണ് കലാസന്ധ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
 കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള നിരാലംബർക്ക് മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായം എത്തിക്കുന്നതിന്
 ഫണ്ട് ശേഖരിക്കുകയാണ് സ്നേഹരാവ് കലാസന്ധ്യയുടെ ലക്ഷ്യം. ചാനൽ കോമഡി താരങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്ക് മുമ്പായി സമൂഹത്തിന്റെ വ്യത്യസ്ത തുറയിലുള്ളവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കും.

Post a Comment

أحدث أقدم