രാമചന്ദ്രൻ കരിമ്പുഴ
ശ്രീകൃഷ്ണപുരം : ആറാമത് നാച്ചുറോപതി നാഷണൽ ആയുഷ് മിഷൻ പാലക്കാട് ന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക്പഞ്ചായത്തിന്റെ കീഴിലുള്ള ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്ററുകൾ ആയിട്ടുള്ള ജി എ ഡി പൊമ്പ്ര, ജി എ ഡി കുറ്റാനശ്ശേരി, ജി എ ഡി കടമ്പഴിപ്പുറം, ജി എ ഡി ചെർപ്പുളശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ബോധവത്കരണ ക്ലാസ്സ്, നാച്ചുറോപതി ഫുഡ്‌ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു.ഡോ.ദിവ്യ കെ ദാസ് (മെഡിക്കൽ ഓഫീസർ, ജി എ ഡി കുറ്റാനശ്ശേരി ) യോഗത്തിന് അധ്യക്ഷത വഹിച്ചു. സൈതാലി (ബ്ലോക്ക്‌പഞ്ചായത്ത് വൈസ്പ്രസിഡന്റ് ), ശ്രീകുമാരി (ബ്ലോക്ക് മെമ്പർ ), ഡോ. ജെസ്സി ജെയിംസ് (മെഡിക്കൽ ഓഫീസർ, ജി എ ഡി കടമ്പഴിപ്പുറം ) എന്നിവർ ആശംസകൾ അർപ്പിച്ചു.ഡോ. ആര്യ പി. വി (മെഡിക്കൽ ഓഫീസർ, ജി എ ഡി ഒറ്റപ്പാലം ) പ്രകൃതിചികിത്സയുടെ പ്രാധാന്യത്തെ കുറിച്ചു ബോധവത്കരണ ക്ലാസ്സ് എടുത്തു. ഡോ.വനജ പി (മെഡിക്കൽ ഓഫീസർ, ജി എ ഡി പൊമ്പ്ര ) സ്വാഗതം അർപ്പിച്ച യോഗത്തിന് ഡോ. ഫഹ്‌മിദ പി. എം (യോഗഇൻസ്‌ട്രക്ടർ, ജി എ ഡി പൊമ്പ്ര ) നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നാച്ചുറോപതി ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും പ്രദർശനവും നടന്നു.50 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
إرسال تعليق