ഒറ്റപ്പാലം : നിള സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പുതിയ സേവന പദ്ധതിയായ കർണികാരത്തിന് തുടക്കമായി. മായന്നൂർ കൊന്നക്കാവിന് സമീപം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആദ്യ കെട്ടിടത്തിന്റെ ഭൂമി പൂജ നടന്നു.
ജയരാജ് ആചാരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ സമിതി രക്ഷാധികാരി പ്രമോദ് മുണ്ടനാട്, സമിതി പ്രസിഡന്റ് ടി പി കൃഷ്ണനുണ്ണി സെക്രട്ടറി കെ ശശികുമാർ, മറ്റ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഓട്ടീസംപോലുള്ള രോഗങ്ങളുടെ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ആശ്രയം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പതിനാറായിരം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ആദ്യ കെട്ടിടത്തിന് രംഗ സ്മൃതി എന്ന പേരാണ് നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഓട്ടിസം സെന്റർ ആണ് പൂർത്തിയാക്കുക. 2025 ഓടെ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.
കോങ്ങാട് പ്രദേശത്തെ വാർത്തകൾ നൽകുന്നതിനായി 70253 68949 എന്ന നമ്പറിൽ ബന്ധപ്പെടാം
إرسال تعليق