ഓട്ടിസം സെന്ററിലെ കുട്ടികളോടൊപ്പം ക്രിസ്തുമസ് പുതുവത്സര ആഘോഷം പങ്കു വച്ച് വിദ്യാർത്ഥികൾ മാതൃക യായി

ശ്രീകൃഷ്ണപുരം ഓട്ടിസം സെന്ററിലെ കുട്ടികളോടൊപ്പം ക്രിസ്തുമസ് പുതുവത്സര ആഘോഷം പങ്കു വച്ച് വിദ്യാർത്ഥികൾ മാതൃകയായി.ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് ഹയർ സെക്കന്ററി സ്ക്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളോടൊപ്പം ആറാം ക്ലാസ്സ് വിദ്യാർത്ഥികളും അദ്ധ്യാ പകരുമാണ് ഈ സ്നേഹക്കൂടാര ത്തിൽ ഒത്തുചേർന്നത്. ശ്രീകൃഷ്ണ പുരം ബ്ലോക് പഞ്ചായത്ത് കോമ്പൗ ണ്ടിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ എത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇവിടത്തെ കുഞ്ഞു ങ്ങളുമായും രക്ഷിതാക്കളുമായും സൗഹൃദം പങ്കുവച്ചു. ക്രിസ്തുമസ് ഗാനമാലപിച്ചു.എല്ലാവർക്കും സ്നേഹ സമ്മാനങ്ങളോടൊപ്പം ക്രിസ്തുമസ് കേക്കുകളുംഉച്ചഭക്ഷണവും നൽകി പുതുവത്സരാശംസകൾ നേർന്നു.
ഈ ആഘോഷങ്ങളിൽ ഗ്രാമ പഞ്ചാ യത്ത് അംഗം എം.കെ. ദ്വാരകാനാഥൻ BRC പ്രോഗ്രാം ഓഫീസർ പ്രിയേഷ് മാസ്റ്റർ ,ഓട്ടിസം സെന്ററിലെ അദ്ധ്യാ പകർ, സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീജിത്, സെന്റ് ഡൊമിനിക് ഹയർ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപ കരും പങ്കെടുത്തു.

Post a Comment

Previous Post Next Post