ശ്രീകൃഷ്ണപുരം ഓട്ടിസം സെന്ററിലെ കുട്ടികളോടൊപ്പം ക്രിസ്തുമസ് പുതുവത്സര ആഘോഷം പങ്കു വച്ച് വിദ്യാർത്ഥികൾ മാതൃകയായി.ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് ഹയർ സെക്കന്ററി സ്ക്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളോടൊപ്പം ആറാം ക്ലാസ്സ് വിദ്യാർത്ഥികളും അദ്ധ്യാ പകരുമാണ് ഈ സ്നേഹക്കൂടാര ത്തിൽ ഒത്തുചേർന്നത്. ശ്രീകൃഷ്ണ പുരം ബ്ലോക് പഞ്ചായത്ത് കോമ്പൗ ണ്ടിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ എത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇവിടത്തെ കുഞ്ഞു ങ്ങളുമായും രക്ഷിതാക്കളുമായും സൗഹൃദം പങ്കുവച്ചു. ക്രിസ്തുമസ് ഗാനമാലപിച്ചു.എല്ലാവർക്കും സ്നേഹ സമ്മാനങ്ങളോടൊപ്പം ക്രിസ്തുമസ് കേക്കുകളുംഉച്ചഭക്ഷണവും നൽകി പുതുവത്സരാശംസകൾ നേർന്നു.
ഈ ആഘോഷങ്ങളിൽ ഗ്രാമ പഞ്ചാ യത്ത് അംഗം എം.കെ. ദ്വാരകാനാഥൻ BRC പ്രോഗ്രാം ഓഫീസർ പ്രിയേഷ് മാസ്റ്റർ ,ഓട്ടിസം സെന്ററിലെ അദ്ധ്യാ പകർ, സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീജിത്, സെന്റ് ഡൊമിനിക് ഹയർ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപ കരും പങ്കെടുത്തു.
إرسال تعليق