സ്ത്രീധന പീഡനങ്ങൾക്കെതിരെ നിയമനടപടികൾ കർശനമാക്കണം: വിസ്ഡം ജില്ലാ ലീഡേഴ്സ് മീറ്റ്

അലനല്ലൂർ:സംസ്ഥാനത്ത് രഹസ്യമായും പരസ്യമായി നടക്കുന്ന സ്ത്രീധന ഇടപാടുകളും സ്ത്രീ പീഡനങ്ങൾക്കും അറുതി വരുത്താൻ നിയമനടപടികൾ കർശനമാക്കാൻ ഭരണകൂടം ജാഗ്രത കാണിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ സമിതി അലനല്ലൂരിൽ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
വിവിധ സമൂഹങ്ങളിൽ നടക്കുന്ന സ്ത്രീധന വിവാഹങ്ങൾക്കെതിരെ മതനേതൃത്വങ്ങൾ ശക്തമായി പ്രതികരിക്കണം.
സ്ത്രീധന വിവാഹങ്ങളെ ബഹിഷ്കരിക്കാൻ മഹല്ല് നേതൃത്വം തയ്യാറാവണം.
ജീവിത നിലവാരവും വിദ്യാഭ്യാസവും ഉയർന്ന സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആത്മഹത്യകൾക്ക് ശാശ്വത പരിഹാരം കാണാനുള്ള കർമ പദ്ധതികൾ നടപ്പിലാക്കാൻ മതനേതൃത്വവും ഭരണകൂടങ്ങളും തയ്യാറാവമെന്നും ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ല സമിതി അലനല്ലൂരിൽ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ജില്ല പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി റശീദ് കൊടക്കാട്ട്,വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി 
നൗഫൽ കളത്തിങ്കൽ,
വിസ്ഡം സ്റ്റുഡന്റ്സ് ജില്ല ജോ. സെക്രട്ടറി മാജിദ് മണ്ണാർക്കാട്, ഭാരവാഹികളായ
അബ്ദുൽ കരീം പട്ടാമ്പി,
ഒ.മുഹമ്മദ് അൻവർ,
മുജീബ് കൊടുവായൂർ,
കെ.അർശദ് സ്വലാഹി, ഷൗക്കത്തലി അൻസാരി,ടി.കെ. സദഖത്തുള്ള, 
അഷ്റഫ് അൽ ഹികമി,
പി.യു.സുഹൈൽ, 
സാദിഖ് ബ്നു സലീം,
സുധീർ ഉമർ,ഷാജഹാൻ പാലക്കാട്,ആഷിഖ് റഹ്മാൻ,ഫൈസൽ പന്നിയംപാടം,
ഷൗക്കത്തലി ഒറ്റപ്പാലം,
അബ്ദുൽ ഗഫ്ഫാർ പട്ടാമ്പി, അബ്ദുൽ വഹാബ്, മുസ്തഫ പട്ടാമ്പി,
മുജീബ് സലഫി, ഉണ്ണീൻ ബാപ്പു,എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم