ഗായകൻ കൃഷ്ണപ്രസാദിനെ ആദരിച്ചു

പുലാപ്പറ്റ:ആർദ്രം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച
വയലാർ ഗാന സന്ധ്യയുടെയും പുസ്തക പ്രകാശനത്തിന്റെയും ഭാഗമായി പുലാപ്പറ്റയിലെത്തിയ ഗായകൻ നിലമ്പൂർ കൃഷ്ണപ്രസാദിനെ ചടങ്ങിൽ ആദരിച്ചു.
വയലാർ ഗാനങ്ങളിൽ ചിലത് ആലപിച്ച കൃഷ്ണപ്രസാദ് സംഗീതസായാഹ്നത്തെ നവ്യാനുഭവമാക്കി.
ചലച്ചിത്ര മേഖലയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയുന്ന കെ.വി.കൃഷ്ണപ്രസാദ്‌, നടൻ 
പൃഥിരാജിന്റെ ഓഫീഷ്യൽ ഡിസൈനർ കൂടിയാണ്.
മഞ്ചേരിയിലെ ഒരു പ്രശസ്ത സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനിങ് പഠിപ്പിക്കുന്നുണ്ട്.രണ്ടു പതിറ്റാണ്ടായി നിലമ്പൂർ സുരേഷിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നു. കൊച്ചിൻ കലാഭവന്റെ മെയിൻ ട്രൂപ്പിൽ അംഗമാണ്. നിലമ്പൂരിൽ രാഗവീണ എന്ന പേരിൽ സ്വന്തമായി ഗാനമേള ട്രൂപ് ഉണ്ട്. പ്രദേശികമായിട്ടുള്ള മറ്റു പല ട്രൂപ്പുകളിലും കൃഷ്ണപ്രസാദ് പാടികൊണ്ടിരിക്കുന്നു.
ആരെയും ഹഠാദാകർഷിക്കുന്ന സ്വര മാധുര്യമുള്ള,ആലാപന‌രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച
കൃഷ്ണപ്രസാദിനെ 
-ഉപഹാരം നൽകി ആദരിച്ചു.
സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, ശുകപുരം രാധാകൃഷ്ണൻ, 
ജയറാം പാതാരി,വിനയചന്ദ്രൻ പുലാപ്പറ്റ,
തുളസി കേരളശ്ശേരി,എ.എം.രമ,രവീന്ദ്രൻ മലയങ്കാവ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم