വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കായിക പ്രതിഭകളെ അലനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി സജ്ന സത്താർ ആദരിച്ചു


എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കായിക താരങ്ങളെ ആദരിച്ചു. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളിൽ വെച്ച്‌ നടന്ന അലനല്ലൂർ-കോട്ടോപ്പാടം പഞ്ചായത്തുകളിലെ 28 സ്കൂളുകളിൽ നിന്നായി 900 കായികതാരങ്ങൾ മാറ്റുരക്കുന്ന
സോണൽ കായികോത്സവത്തിൽ 
44 പോയിന്റ്‌ നേടി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ ഓവറാൾ ഫസ്റ്റ്‌ റണ്ണറപ്പായി കിരീടം കരസ്ഥമാക്കി. മാർച്ച്‌ പാസ്റ്റിൽ ഒന്നാം സ്ഥാനവും മേളയിലെ ഇൻഡിവിജുവൽ ചാമ്പ്യനായി ഈ വിദ്യാലയത്തിലെ മുഹമ്മദ്‌ റഹ്മാനെ തിരഞ്ഞെടുത്തു. മിനി കിഡീസ്‌ ബോയ്സ്‌ വിഭാഗത്തിൽ ലോങ്‌ ജമ്പ്‌, മ്യൂസിക്കൽ ചെയർ, 50 മീറ്റർ, റിലേ എന്നിവയിൽ ഫസ്റ്റും ലോങ്ങ്‌ ജമ്പിൽ സെക്കന്റും മിനി കിഡീസ്‌ ഗേൾസ്‌ വിഭാഗത്തിൽ റിലേക്ക്‌ സെക്കന്റും ലോങ്ങ്‌ ജമ്പിൽ തേർഡും കിഡീസ്‌ വിഭാഗത്തിൽ സാക്ക്‌ റൈസിൽ ഫസ്റ്റും സെക്കന്റും, 50 മീറ്റർ റണ്ണിങ്ങിൽ സെക്കന്റും കരസ്ഥമാക്കി. പരിപാടി അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജ്‌ന സത്താർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്‌ മെമ്പർ അലി മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി ഷാനവാസ്‌ മാസ്റ്റർ മുഖ്യാത്ഥിതിയായി. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഹ്മത്ത്‌ മഠത്തൊടി, പൂർവ്വ വിദ്യാർത്ഥികളായ്‌ ഉമ്മർ ഹാജി മഠത്തൊടി, എം ഉമ്മുസൽമ ടീച്ചർ, എസ്‌.എസ്‌.കെ പാലക്കാട്‌ ജില്ല പ്രൊജക്ട്‌ ഓഫീസർ പി.എസ്‌ ഷാജി മാസ്റ്റർ, പ്രധാനധ്യാപകൻ സി.ടി മുരളീധരൻ, എം.പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ കെ കാർത്തിക കൃഷ്ണ പി.ടി.എ അംഗങ്ങളായ എം മുസ്തഫ, കെ ഷാനിബ, കെ ബുഷറ, പി ശാരിക അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, ടി ഹബീബ, സി മുഹമ്മദാലി, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, ഐ ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, പി നബീൽ ഷാ, എം അജ്ന ഷെറിൻ, കെ സൗമ്യ, പി അനിത, പി അജിത എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم