കാഞ്ഞിരത്ത് ഡി വൈ എഫ് ഐ യുടെ പ്രതിഷേധ പ്രകടനം


കാഞ്ഞിരപ്പുഴ : ഗവര്‍ണര്‍ക്കെതിരെ ഡിവൈഎഫ്ഐ കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടന്നു. ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് കാഞ്ഞിരം വേപ്പിൻ ചുവട് നിന്ന് ആരംഭിച്ച പ്രകടനം കാഞ്ഞിരം സെന്ററിൽ അവസാനിച്ചത്.സിപിഐഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റി അംഗം ലീലീപ് മാസ്റ്റർ പ്രകടനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിനെ പ്രീണിപ്പിക്കാൻ കേരളത്തോടാകമാനം യുദ്ധപ്രഖ്യാപനമാണ് അദ്ദേഹം നടത്തുന്നത്. സമചിത്തതയോടെ ഇടപെടേണ്ട ഗവർണ്ണർ ക്യാപസുകളിൽ താമസിച്ച് വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ്. തന്റെ അധികാരം ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ഗവർണർ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ കാഞ്ഞിരപ്പുഴ മേഖല കമ്മറ്റി കുറ്റപ്പെടുത്തി.
യോഗത്തിൽ ഡിവൈഎഫ്ഐ കാഞ്ഞിരപ്പുഴ മേഖല സെക്രട്ടറി വിഷ്ണു സ്വാഗതം പറഞ്ഞു പ്രസിഡന്റ് ദിനൂപ് അധ്യക്ഷനായ പരിപാടിയിൽ മേഖല ട്രഷറർ മനു കാഞ്ഞിരം നന്ദി അറിയിച്ചു.

Post a Comment

أحدث أقدم