വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ജില്ലാ യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ച് കോങ്ങാട് മണ്ഡലത്തിൽ പ്രകമ്പനം കൊള്ളിച്ചു.

തച്ചമ്പാറ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ജില്ലാ യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ച് കോങ്ങാട് മണ്ഡലത്തിൽ പ്രകമ്പനം കൊള്ളിച്ചു. തച്ചമ്പാറയിൽ നിന്നു ആരംഭിച്ച് കരിമ്പയിൽ അവസാനിച്ച റാലിൽ ആയിരക്കണക്കിന് പേർ അണി നിരന്നു. ജാഥാ ക്യാപ്റ്റൻ പി എം മുസ്തഫ തങ്ങളുടെയും വൈസ് ക്യാപ്റ്റൻ റിയാസ് നാലകത്തിൻ്റെയും ഡയറക്ടർ നൗഷാദ് വെള്ളപ്പാടത്തിൻ്റയും കോർഡിനേറ്റർ കെ.പി.എം സലീമിൻ്റെയും നേതൃത്വത്തിൽ നയിച്ച മാർച്ച് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. കരിമ്പയിൽ നടന്ന സമാപന സമ്മേളനം ദേശീയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. അഷറഫ് വാഴമ്പുറം അധ്യക്ഷത വഹിച്ചു. ഗഫൂർ കോൽക്കളത്തിൽ, സലാം തറയിൽ, നിസാമുദ്ധീൻ പൊന്നങ്കോട്, അൻവർ സാദിക്ക്,
അലി അസ്കർ മാസ്റ്റർ, ശരിഫ് സാഗർ, മാടാല മുഹമ്മദാലി, ഇഖ്ബാൽ ദുറാനി, റഷീദ് കൈപ്പുറം, ഉനൈസ് മാരായ മംഗലം, കെ.എം മുജീബുദ്ധീൻ, ഇ കെ സമദ് മാസ്റ്റർ, അഡ്വ. നൗഫൽ കളത്തിൽ, അബ്ബാസ് ഹാജി, അഷ്റഫ് വാഴമ്പുറം, ഇർഷാദ് മാച്ചാം തോട്, മുസ്തഫ താഴത്തേതിൽ, ഹുസൈൻ വളവുള്ളി, കാദർ പൊന്നങ്കോട്, ഷബീബ് മുതുകുറുശ്ശി, ആശിക് കാഞ്ഞിരം, മുസ്തഫ മുണ്ടംപോക്ക്, മുസ്തഫ പി.പി, ഇസ്മയിൽ മാപ്പിള സ്കൂൾ, ഹക്കിം എം.ടി, അൽത്താഫ് കരിമ്പ, തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم