ശ്രീകൃഷ്ണപുരം: ഓർമ്മശക്തിയുടെ മികവിൽ ഈ മിടുക്കൻ സ്വന്തമാക്കിയത് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ്. ശ്രീകൃഷ്ണപുരം സ്വദേശിയായ മോഹൻദാസിന്റെയും (Merchant Navy) കോട്ടപ്പുറം സ്വദേശിയായ അയനയുടെയും (അധ്യാപിക Skp HSS) മകനാണ് ഇഷാൻ.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ പറയുക മാത്രമല്ല കേരളത്തിലെ 14 ജില്ലകളും കേരളം ഭരിച്ച 12 മുഖ്യമന്ത്രിമാരുടെ പേരുകളും ഇഷാന് മനപാഠമാണ്. തീർന്നില്ല... കേരളത്തിലെ പ്രാചീന മലയാള കവികളുടെയും കേരളത്തിലെ പ്രശസ്ത ആനകളുടെയും ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പേര് പറയാനും ഇഷാന് കഴിയും. ഇംഗ്ലീഷിൽ A മുതൽ Z വരെയുള്ള അക്ഷരങ്ങൾ വച്ച് വാക്കുകൾ പറയാനും ഇഷാന് എളുപ്പമാണ്. മലയാളവും ഇംഗ്ലീഷും മാത്രമല്ല സംസ്കൃത സംഖ്യകളും ഇഷാന്റെ ഓർമ്മത്താളിൽ ഭദ്രമാണ്. നമ്മുടെ ദേശീയ ഗാനം ആലപിക്കാനും ഈ മിടുക്കന് സാധിക്കും. ഇഷാൻറെ അമ്മമ്മയാണ് ഈ നേട്ടത്തിന് പിന്നിൽ എന്ന് വീട്ടുകാർ പറയുന്നു. കുഞ്ഞായിരുന്നപ്പോൾ തന്നെ കാര്യങ്ങൾ അനായാസമായി ഓർത്തെടുത്ത് പറയാനുള്ള കഴിവുണ്ടെന്ന് അവർ മനസ്സിലാക്കി. പിന്നീടുള്ള പ്രത്യേക പരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
إرسال تعليق