നവ കേരള സദസ്സിലെ ഒറ്റപ്പാലം നേർക്കാഴ്ച

                                         സനോജ് മന്ത്ര പറളി
 ഒറ്റപ്പാലം: പതിറ്റാണ്ടുകളായി ചെറുതുരുത്തി ഗവൺമെന്റ് ഹൈസ്കൂളിന്റെ സുരക്ഷ ഉറപ്പുവരുത്തിയ  കരിങ്കല്ലിൽ തീർത്ത മതിൽ നവ കേരള സദ സിനു വേണ്ടി പൊളിച്ചു നീക്കി ഒരുമാസത്തോളം തുറന്നു കിടന്നപ്പോൾ നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടപ്പോൾ താൽക്കാലികമായി പഴയ ഷീറ്റും പൈപ്പും ഉപയോഗിച്ച് മറച്ചിരിക്കുന്നു മതില് പൊളിക്കുമ്പോൾ പറഞ്ഞത് എംഎൽഎയും മന്ത്രിയുമായ രാധാകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ചെറുതുരുത്തി സ്കൂളിന്റെ മതിൽ പണിക്ക് വേണ്ടി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് എന്നാണ് ഒറ്റ ദിവസം കൊണ്ട് പൊളിച്ച മതി ഒരു മാസത്തിലേറെ ആയിട്ടും കെട്ടാൻ കഴിയാത്തത് ഭരണകർത്താക്കളുടെ കഴിവുകേടുകൾ കൊണ്ടാണ് ഈ ഉപായം കൊണ്ട് ഓട്ടയടക്കുന്ന പരിപാടി നിർത്തി ശാശ്വതമായ കരിങ്കൽ മതിൽ കെട്ടാൻ തയ്യാറാവണം എന്നും അതിന് ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണംഎന്നും 3000ത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന്റെ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ താൽക്കാലിക മറ നല്ലൊരു കാറ്റടിച്ചാൽ കളിക്കുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീഴാൻ സാധ്യതഉള്ളതിനാൽ അപകട ഭീഷണിയിൽ ആയ കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്തുകൊണ്ട് എത്രയും പെട്ടെന്ന് സ്കൂളിന്റെ മതിൽ പുതുക്കി പണിയണമെന്ന്നാട്ടുകാർ ആവശ്യപ്പെടുന്നു

Post a Comment

أحدث أقدم