എടത്തനാട്ടുകര: എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയിൽ മഹാകവി ശ്രീ ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിയുടെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു ഒളപ്പമണ്ണ അനുസ്മരണം നടത്തി.വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂൾ പ്രധനധ്യാപകൻ സി ടി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി അബ്ദുള്ള മാസ്റ്റർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ കവയിത്രി വി ഊർമിളടീച്ചർ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് പുസ്തക ചർച്ചയും കവിതാലാപനങ്ങളും നടന്നു.
കവിയെയും അദ്ദേഹത്തിന്റെ രചനകളെയും കൂടുതൽ പരിചയപ്പെടുവാൻ സഹായകമായി.ലൈബ്രേറിയൻ കാർത്തിക പ്രമോദ്, എൻ രാധാകൃഷ്ണൻ മാഷ് , പി വിജയകുമാരി ടീച്ചർ , എ സീനത്ത് ടീച്ചർ എന്നിവർ സംസാരിച്ചു.
إرسال تعليق