ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ കൃസ്തുമസ്-പുതുവത്സരാഘോഷം മാതൃകാപരമായി

ശ്രീകൃഷ്ണപുരം : ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ബിആർസിക്ക് കീഴിലുള്ള ശ്രീകൃഷ്ണപുരം ഓട്ടിസം സെൻ്ററിൽ വെച്ച് ക്രിസ്തുമസ്-പുതുവത്സര ആഘോഷം നടത്തി. ക്ലസ്റ്റർ റിസോഴ്സ് സെൻറർ കോഡിനേറ്റർ ശ്രീലതയുടെ അദ്ധ്യക്ഷതയിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ.ദ്വാരകനാഥനും, ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ ചാർട്ടർ പ്രസിഡണ്ട് ഡോ.എ.കെ.ഹരിദാസും മുഖ്യാതിഥികളായി പങ്കെടുത്ത പരിപാടിയിൽ ബി.ആർ.സിയുടെ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എൻ.പി.പ്രിയേഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ പ്രസിഡണ്ട് മണികണ്ഠൻ മഠത്തിൽ, സെക്രട്ടറി ഭാസ്കർ പെരുമ്പിലാവിൽ, ക്ലസ്റ്റർ റിസോഴ്സ് സെൻറർ കോർഡിനേറ്റർ എബിൻ ബേബി, സ്പെഷൽ എഡുക്കേറ്റർമാരായ എച്ച്.ശ്രീജിത്, ദീപിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 
ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ ക്രിസ്തുമസ്-പുതുവത്സര കേക്കു മുറിക്കൽ ചടങ്ങ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ജോസഫ് നിർവഹിച്ച് എല്ലാവർക്കും നൽകി.സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീജിത് സ്വാഗതവും ശ്രീലത.ടി നന്ദിയും പറഞ്ഞു.
തുടർന്ന് ഓട്ടിസം സെൻററിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.

Post a Comment

أحدث أقدم