ശ്രീകൃഷ്ണപുരം : എവിടെ ആവശ്യമുണ്ടോ അവിടെ ലയൺ ഉണ്ട് എന്ന മുദ്രാവാക്യവുമായി ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോ ഹണ ചടങ്ങ് നടന്നു. ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും (കേരള), ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന സാജു ആന്റണി പാത്താടൻ ഉദ്ഘാ ടനം ചെയ്തു. ശ്രീകൃഷ്ണപുരം ലയ ൺസ് ക്ലബ്ബിന്റെ നിലവിലെ പ്രസി ഡണ്ട് അരുൺ രവി.കെ.ആർ അദ്ധ്യ ക്ഷൻ ആയിരുന്നു.ചാർട്ടർ പ്രസിഡണ്ടും പ്രോഗ്രാം ഡയറക്ടറുമായ ഡോ.എ. കെ.ഹരിദാസ് സ്വാഗതം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങളു ടെയും പരിപാടികളുടെയും വിശദമായ റിപ്പോർട്ട് സെക്രട്ടറി ഭാസ്കർ പെരുമ്പു ലാവിൽ അവതരിപ്പിച്ചു.മുഖ്യാതിഥിയും ഉദ്ഘാടകനുമായ സാജു ആൻറണി പാത്താടനെ വൈസ് പ്രസിഡണ്ട് ഡോ.സതീഷ്.ടി പരിചയപ്പെടുത്തി.
ഡിസ്ട്രിക്ട് 318 ഡി യുടെ അഡീഷ ണൽ ക്യാബിനറ്റ് സെക്രട്ടറി പ്രദീപ് മേനോൻ, റീജിയൺ ചെയർസൺ എം.പ്രമോദ്, സോൺ ചെയർപേഴ് സൺ പി.വി.പോൾ, സാന്ത്വനം പരിപാടിയുടെ ജില്ലാ കോഡിനേറ്റർ അഷറഫ്.കെ.എം, ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബ് രൂപീകരണത്തിന് നേതൃത്വം നൽകിയ അന്നത്തെ ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്ബിൻ്റെ പ്രസിഡൻറ് കെ.സത്യാനന്ദൻ, ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബിൻ്റെ പ്രസിഡണ്ട് ഞ്ജാനാംബിക ടീച്ചർ, ജെ.സി.ഐ.ശ്രീകൃഷ്ണപുരത്തിന്റെ പ്രസിഡണ്ട് സിറിൾ ബേബി, ബിന്ദു അരവിന്ദ്, കാർത്തിക.എ, സംഗീത അരുൺ, അശ്വതി, ശ്രീലത തുടങ്ങിയ വർ ആശംസകൾ അർപ്പിച്ചു. ശ്രീ കൃഷ്ണപുരം ലയൺസ് ക്ലബ് ട്രഷറർ ഡോ.എൻ.അരവിന്ദാക്ഷൻ നന്ദി പറഞ്ഞു.പുതിയ പ്രസിഡണ്ടായി മണി കണ്ഠൻ മഠത്തിലും, സെക്രട്ടറിയായി ഭാസ്കർ പെരുമ്പിലാവിലും, ട്രഷററായി ഡോ.എൻ.അരവിന്ദാക്ഷനും, വൈസ് പ്രസിഡണ്ടായി ഡോ.സതീഷ്.ടി യും ടേമർ ആയി ഷാജി ദാസ്.കെ യും , ടെയിൽ ട്വിസ്റ്റർ ആയി രാജൻ മൊളി ച്ചിയിലും സ്ഥാനാരോഹണം ചെയ്തു.
പേ രഹിത ഗ്രാമം,365 ദിവസവും പ്രമേഹ പരിശോധന,എന്നും സാന്ത്വന പരിചരണം തുടങ്ങി മൂന്ന് പ്രൊജക്ടു കൾ ഈ വർഷത്തെ പ്രത്യേക പരിപാടി കളായി യോഗത്തിൽ പ്രഖ്യാപനം ഉണ്ടായി. രണ്ട് നിർധനരായ രോഗി കളെ സുഖപ്പെടുത്തിയ ഡോക്ടർ സതീഷ്.ടി യെയും, വ്യത്യസ്ത മേഖല കളിൽ-പഠനരംഗത്തും കലാകായിക രംഗത്തും മികവ് തെളിയിച്ച അഞ്ജലി അരവിന്ദ്, ആരുഷ്കൃഷ്ണ, സജിത, ദെയ് വിക് ധ്യാൻ, ശ്യാം തുടങ്ങിയ വരെയും ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബ് പ്രത്യേകം ആദരിച്ചു.
إرسال تعليق