മുതുകുർശ്ശി-അളാറംപടിയിൽ കെ-സ്റ്റോർ ഉദ്ഘാടനം നടത്തി

തച്ചമ്പാറ :റേഷൻ കടകൾ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും കെ-സ്റ്റോർ എന്ന കേരള സ്റ്റോർ ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുതുകുർശ്ശി-അളാറംപടിയിലും കെ-സ്റ്റോർ ഒരു വനിതാ സംരംഭക നസീമയുടെ ഉടമസ്ഥതയിൽ ആരംഭിച്ചു.ഈ സാമ്പത്തിക വർഷം ആയിരം കെ-സ്റ്റോറുകൾ ആണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. മണ്ണാർക്കാട് താലൂക്കിൽ പത്ത് കെ-സ്റ്റോറുകൾ ഉടൻ പൂർത്തിയാവുകയാണ്.
പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനമാക്കുന്ന കെ-സ്റ്റോറിന്റെ ഉദ്ഘാടനം എംഎൽഎ കെ.ശാന്തകുമാരി ആദ്യ വില്പന നടത്തി നിർവഹിച്ചു.
പൊതുവിതരണ സമ്പ്രദായം ഏറ്റവും കാര്യക്ഷമമായി നടക്കുന്ന സംസ്ഥാനമാണ് കേരളം.കുറഞ്ഞ വിലയിൽ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന, കാലഘട്ടത്തിന് അനുയോജ്യമായ സ്മാർട്ട് ആയ വിപണന സംവിധാനങ്ങളാണ് ഇതെന്ന് എംഎൽഎ പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷനായി.വൈസ് പ്രസിഡന്റ് രാജി ജോണി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിജി ജോസഫ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ,കെ കെ നാരായണൻ മാസ്റ്റർ, ചാണ്ടി തുണ്ടുമണ്ണിൽ, നൗഷാദ് ബാബു, കുഞ്ഞിമുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.താലൂക്ക് സപ്ലൈ ഓഫീസർ പത്മിനി.സി സ്വാഗതവും റേഷനിങ് ഇൻസ്പെക്ടർ മുജീബ് റഹ്മാൻ.സി നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم